പോട്ട ഡിവൈന്‍ ശുശ്രൂഷകള്‍ക്ക് അങ്കമാലിയില്‍ പുതിയ നവീകരണ കേന്ദ്രം

അങ്കമാലി :വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ മേരിമാതാ പ്രോവിന്‍സിന്റെ കീഴില്‍ പുതിയ ധ്യാനകേന്ദ്രം. ഹോപ്പ് എന്നാണ് ധ്യാനകേന്ദ്രത്തിന്റെ പേര്. അങ്കമാലി് കരിയാടാണ് ധ്യാനകേന്ദ്രം.

ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ധ്യാനകേന്ദ്രത്തിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. റവ.ഡോ.പോള്‍ പുതുവ വിസി ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു തടത്തില്‍ വിസി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും റവ ഡോ.വില്‍സണ്‍ കുഴിത്തടത്തില്‍ വിസി അസിസ്റ്റന്റ് ഡയറക്ടറായും ഇവിടെ സേവനം ചെയ്യുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.