സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം ദൈവനിന്ദ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ദൈവനിന്ദയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുളള അന്താരാഷ്ട്രദിനം ആചരിക്കുന്ന വേളയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.നാം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ മാനവികതയുടെ നിലവാരം അളക്കേണ്ടത്.

1981 മുതല്ക്കാണ് എല്ലാവര്‍ഷവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുളള അന്താരാഷ്ട്രദിനം ആചരിച്ചുതുടങ്ങിയത്. നവംബര്‍ 25 ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം.

സ്ത്രീകളോടും അവരുടെ ശരീതത്തോടും അപമര്യാദയായി പെരുമാറുന്നത് ദൈവനിന്ദയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനകംപലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.