സ്വവര്‍ഗ്ഗ വിവാഹ ആക്ട്: കടുത്ത നിരാശ പ്രകടിപ്പിച്ച് യുഎസ് മെത്രാന്മാര്‍

വാഷിംങ്ടണ്‍: യുഎസ് സെനറ്റ് സ്വവര്‍ഗ്ഗ വിവാഹ ആക്്ട് പാസാക്കിയതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് യുഎസ് മെത്രാന്മാര്‍.വിവാഹത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സമൂഹത്തിന്കാഴ്ച നഷ്ടമായിരിക്കുന്നതായി മെത്രാന്മാര്‍ പ്രതികരിച്ചു. യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് കമ്മിറ്റി ഓണ്‍ ലെയ്റ്റി മാമാര്യേജ്,ഫാമിലിലൈഫ് ആന്റ് യൂത്ത് ചെയര്‍മാന്‍ ബിഷപ് റോബര്‍ട്ട് ബാറോണ്‍ ആണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവാഹത്തെ പുനനിര്‍വചനം ചെയ്തുകൊണ്ടുള്ള റെസ്‌പെക്ട് ഫോര്‍ മാര്യേജ് ആക്ട് സെനറ്റ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാസാക്കിയത്. ഇതനുസരിച്ച് എല്ലാ സ്റ്റേറ്റുകളും സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിക്കണം. പൊതുനന്മ അടിസ്ഥാനലക്ഷ്യമാക്കിയാണ് സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹമെന്നും പരിപൂര്‍ണ്ണവും പരസ്പരവുമായ സമ്മാനമെന്ന നിലയിലാണ് അതിനെ കാണുന്നതെന്നും വ്യക്തമാക്കിയ ബിഷപ്,സ്വവര്‍ഗ്ഗവിവാഹത്തില്‍ അങ്ങനെയൊന്ന് സംഭവിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.