ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോംഗോ ,സൗത്ത് സുഡാന്‍ സന്ദര്‍ശനം 2023 ജനുവരി 31 മുതല്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാറ്റിവച്ച സുഡാന്‍-കോംഗോ സന്ദര്‍ശനം അടുത്തവര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരെ നടക്കും., പാപ്പായുടെ ആരോഗ്യസ്ഥിതികണക്കിലെടുത്ത് മുമ്പ് നിശ്ചയിച്ചിരുന്നതിലും വ്യത്യസ്തമായിരിക്കും പുതിയ ഷെഡ്യൂള്‍.

ഇതനുസരിച്ച് കോംഗോയിലെ നോര്‍ത്ത് കിവു പ്രോവിന്‍സില്‍ അര്‍പ്പിക്കാനിരുന്ന വിശുദ്ധ കുര്‍ബാന ഒഴിവാക്കിയിട്ടുണ്ട്. ഇറ്റലിയുടെ കോംഗോഅംബാസിഡര്‍ 43 കാരനായ ലൂക്കാ അറ്റാന്‍സിയോ കൊല്ലപ്പെട്ടത് ഇവിടെ വച്ചാണ്.

പലവര്‍ഷങ്ങളായി പ്ലാന്‍ ചെയ്തത് അനുസരിച്ച് ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് ജസറ്റിന്‍ വെല്‍ബിയും സ്‌കോട്ട്‌ലാന്റ് സഭയുടെ മോഡറേറ്റര്‍ റവ. ഇയ്ന്‍ ഗ്രീന്‍ഷീല്‍ഡും പാപ്പയ്‌ക്കൊപ്പമുണ്ടാകും. 2016 മുതല്‍ മൂന്നു നേതാക്കളും ഇ്ത്തരമൊരു യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു.

കലാപകലുഷിതമായ സുഡാനില്‍ സമാധാനം പുന:സ്ഥാപിക്കുകയാണ് ഈ യാത്ര കൊണ്ട് ലക്ഷ്യമാക്കുന്നത്. സൗത്ത് സുഡാനിലെ ജനസംഖ്യയുടെ 60 ശതമാനവും നേതാക്കളുള്‍പ്പെടെ ക്രൈസ്തവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.