രാജ്യത്തെ അഴിമതിക്കും അനീതിക്കുമെതിരെ ഹോംങ്കോംഗില്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ സഭയുടെ ആഹ്വാനം

ഹോംങ് കോംഗ്: രാജ്യവ്യാപകമായി ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ സഭയുടെ ആഹ്വാനം. രാജ്യമെങ്ങും അഴിമതിയും അനീതിയും വ്യാപകമാകുമ്പോള്‍ പ്രാര്‍ത്ഥിക്കാനും ഉപവാസം അനുഷ്ഠിക്കാനുമാണ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ചകളില്‍ ഉപവാസപ്രാര്‍ത്ഥന നടത്താനാണ് തീരുമാനം. പ്രാര്‍ത്ഥന നമ്മുടെ പ്രദേശത്തെ രൂപാന്തരപ്പെടുത്തും. നമ്മുടെ ദേശം ദൈവത്തിന്റെ സമാധാനത്തിന്റെ ചാനലായിത്തീരും. സഹായമെത്രാന്‍ ജോസഫ് ഹാ ചി തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചകളിലെ ഉപവാസം സഭയുടെ പാരമ്പര്യമാണ്. എങ്കിലും ഇന്നത് കുറഞ്ഞുവരുന്നു. എന്നാല്‍ ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥനയാകുമ്പോള്‍ നമ്മുടെ മനസ്സിനെയും ആത്മാവിനെയും അത് ബലപ്പെടുത്തും. തിന്മയുടെ ചിന്തകള്‍ക്കെതിരെ പോരാടാന്‍ ശക്തി നല്കും. രാജ്യത്തെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരോട് പിന്തുണ അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.