ഭ്രൂണാവശിഷ്ടങ്ങള്‍ മറവു ചെയ്യാന്‍ സെമിത്തേരി നല്കാമെന്ന് ഇഡ്യാനയിലെ മെത്രാന്‍

ഫോര്‍ട്ട് വെയന്‍: അബോര്‍ഷന്‍ ചെയ്യപ്പെട്ട രണ്ടായിരത്തിലധികം മനുഷ്യഭ്രൂണങ്ങളുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ കത്തോലിക്കാ സെമിത്തേരി വിട്ടുനല്കാമെന്ന് ബിഷപ് റോഹാഡെസ്. മനുഷ്യമനസാക്ഷിയെ നടുക്കിക്കളഞ്ഞ ആ സംഭവം കഴിഞ്ഞദിവസമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ഡോക്ടറുടെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രണ്ടായിരത്തിലധികം അബോര്‍ഷന്‍ ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം അധികാരികളെ അറിയിച്ചത്. ഇതു സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കവെയാണ് കത്തോലിക്കാസെമിത്തേരി ഭ്രൂണാവശിഷ്ടങ്ങള്‍ മറവുചെയ്യുന്നതിനായി വിട്ടുനല്കാനുള്ള സന്നദ്ധത മെത്രാന്‍ പ്രകടി്പ്പിച്ചിരിക്കുന്നത്.

പിറക്കാന്‍ കഴിയാതെ പോയ കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്‌കാരം നല്കണമെന്ന ആഗ്രഹമാണ് ഇതിന് രൂപതാധ്യക്ഷനെ പ്രേരിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.