അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2024 സെപ്തംബറില്‍

ഇക്വഡോര്‍: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2024 സെപ്തംബറില്‍ നടക്കും. എ്ട്ടുമുതല്‍ 15 വരെ തീയതികളിലായിരിക്കും കോണ്‍ഗ്രസ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്.

സാഹോദര്യം ലോകത്തെ സൗഖ്യപ്പെടുത്തുന്നു. നിങ്ങളെല്ലാവരും സഹോദരന്മാരാണ് എന്നതാണ് കോണ്‍ഗ്രസ് വിഷയം. വിശുദ്ധ മത്തായിയുടെ സുവിശേഷം 23:8 ല്‍ നി്ന്നാണ് പ്രമേയം സ്വീകരിച്ചിരിക്കുന്നത്. ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചതിന്റെ 150 ാം വാര്‍ഷികം പ്രമാണിച്ചാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇവിടെ നടക്കുന്നത്.

ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയാണ് കോണ്‍ഗ്രസ് വേദി. 2.7 മില്യന്‍ കത്തോലിക്കരാണ് ഇക്വഡോറിലുളളത്. ഫ്രാന്‍സിലാണ് ആദ്യത്തെ ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത്. 1881 ല്‍ ആയിരുന്നു അത്. ഏറ്റവും ഒടുവിലത്തെ ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു. 2021 ല്‍ ആയിരുന്നു അത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.