ഐഎസ് തട്ടിക്കൊണ്ടുപോയ വൈദികന്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

സിറിയ: ഫാ. ജാക്വസ് മൗറാദ് ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. 2015 ല്‍ ഐഎസ് ഭീകരവാദികള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരുന്നു. അഞ്ചുമാസത്തോളം തടവില്‍പാര്‍പ്പിച്ചതിന് ശേഷമാണ് ഇദ്ദേഹം മോചിതനായത്. സിറിയയിലെ ഹോംസ് രൂപതയുടെ ചുമതലക്കാരനായാണ് അഭിഷിക്തനായിരിക്കുന്നത്. മാര്‍ച്ച് മൂന്നിനായിരുന്നു മെത്രാഭിഷേകം.

ക്രിസ്തുവിശ്വാസം തള്ളിപ്പറയാത്തതിന്റെ പേരില്‍ ഫാ. ജാക്വസ് ഏറെ പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു. പീഡനങ്ങളുടെ ഓരോ ദിവസവും താന്‍ ക്രി്‌സ്തുവിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നുവെന്നാണ് ഫാ.ജാക്വസ് അനുസ്മരിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.