ഷെക്കെയ്‌ന അമേരിക്കാസ് ഉദ്ഘാടനം ചെയ്തു

ഷെക്കെയ്‌ന അമേരിക്കാസ് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇതോടെ അമേരിക്കന്‍ വന്‍കരയില്‍ ഷെക്കെയ്‌ന മിനിസ്ട്രിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മാര്‍ച്ച് നാലിന് പ്രാദേശികസമയം രാവിലെ 10.30 നായിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനത്തിന് ശേഷം വെഞ്ചിരിപ്പുകര്‍മ്മവും മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. സഭയുടെ വളര്‍ച്ചയില്‍ ഷെക്കെയ്‌ന ടെലിവിഷന്റെ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. ഓ്‌സ്റ്റണ്‍ കേന്ദ്രീകരിച്ചാണ് ഷെക്കെയ്‌ന അമേരിക്കാസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പൊതുസമൂഹത്തിലേക്ക് വാര്‍ത്തകളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ഷെക്കെയ്‌ന ന്യൂസ് ചാനലിന് കഴിയുന്നുണ്ടെന്ന് ചടങ്ങില്‍ ഷെക്കെയ്‌ന മിനിസ്ട്രിയുടെ ഉപജ്ഞാതാവായ ബ്ര. സന്തോഷ്‌കരുമത്ര പറഞ്ഞു.

ഫാ. ആന്റോ ജി ആലപ്പാട്ടും ചടങ്ങില്‍ പങ്കെടുത്തു. പൊതുസമ്മേളനവും ഇതോട് അനുബന്ധിച്ച് നടന്നു.

ഷെക്കെയ്‌ന മിനിസ്ട്രിയുടെ ഈ പുതിയ തുടക്കത്തിന് മരിയന്‍ പത്രത്തിന്റെ എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളുംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.