തട്ടിക്കൊണ്ടുപോകപ്പെട്ട ഈ വൈദികന്‍ എവിടെ? ഒരു വര്‍ഷമായിട്ടും ഉത്തരം കിട്ടാത്ത ചോദ്യവുമായി വിശ്വാസികള്‍

നൈഗര്‍: 2018 സെപ്തംബര്‍ 17 പാതിരാത്രിയിലായിരുന്നു ഇറ്റാലിയന്‍ വൈദികനായ ഫാ. ലൂജിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇടവക ദേവാലയത്തില്‍ നിന്നാണ് അക്രമികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അച്ചന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.

സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷനിലെ വൈദികനായിരുന്നു ഫാ, ലൂജി. കാണാതായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സൊസൈറ്റി അംഗങ്ങള്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ കാണാതാകല്‍ വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ അവരുടെ ഉദ്ദേശ്യം എന്താണെന്നോ കാര്യം പോലും തിരിച്ചറിവായിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലുമാണ്. അദ്ദേഹം ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ആഫ്രിക്കന്‍ മിഷനിലെ അംഗങ്ങള്‍ പറയുന്നു.

പന്ത്രണ്ടുവര്‍ഷം മുമ്പാണ് മിഷന്‍ ചൈതന്യത്താല്‍ പ്രേരിതനായി ഫാ. ലൂജി ഇവിടെയെത്തിയത്. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒന്നും ഇല്ലെന്നതുപോകട്ടെ റോഡുകള്‍ പോലും ഇല്ലാത്ത സ്ഥലമാണ് നൈഗര്‍.

ഒരിക്കല്‍ മറ്റൊരു വൈദികനും തട്ടിക്കൊണ്ടുപോകലിന് ഇരയാക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ആഫ്രിക്കന്‍ രാജ്യമാണ് നൈഗര്‍. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇവിടെ ഒരു ശതമാനത്തില്‍ താഴെയാണ് ക്രൈസ്തവരുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.