അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് കുറഞ്ഞു


വാഷിങ്ടണ്‍ ഡിസി: യുഎസില്‍ അബോര്‍ഷന് വന്‍ തോതില്‍ കുറവു വന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു. 1973 ല്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയതു മുതലുള്ള കണക്കുകള്‍ വച്ചുകൊണ്ടാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 2017 ല്‍ 862,000 അബോര്‍ഷനുകള്‍ നടന്നതായിട്ടാണ് കണക്കുകൂട്ടുന്നത്. ഇത് 2011 ലെ വച്ചു നോക്കുമ്പോള്‍ 3.4 കുറവാണ്. മാത്രവുമല്ല 1980 ലേതിന് പാതിയുമാണ്.

ഗര്‍ഭനിരോധന ഉപാധികളുടെ വര്‍ദ്ധനവ് മുതല്‍ പല കാരണങ്ങളും ഇതിനായി പറയുന്നുണ്ടെങ്കിലും അമേരിക്കയിലെ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിതം തിരഞ്ഞെടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രോലൈഫ് സംഘടനകളുടെ വക്താവ് ഷാര്‍ലോറ്റ് ലോസിയര്‍ പറയുന്നു.

അതുപോലെ സ്ത്രീകളിലെ വന്ധ്യതാ നിരക്കും ഗണ്യമായ തോതില്‍ അമേരിക്കയില്‍ കുറഞ്ഞിട്ടുണ്ട്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.