സാത്താന്‍ ഒരു പ്രതീകം, വ്യക്തിയല്ല: ഈശോസഭ സുപ്പീരിയര്‍ ജനറല്‍


വത്തിക്കാന്‍ സിറ്റി: സാത്താന്‍ ഒരു പ്രതീകമാണെന്നും വ്യക്തിയല്ലെന്നും ഈശോസഭ സുപ്പീരിയര്‍ ജനറല്‍ ഫാ, ആര്‍ടുറോ സോസ. ഇറ്റാലിയന്‍ മാഗസിന്‍ ടെംബി ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹംഇക്കാര്യം വ്യക്തമാക്കിയത്.

തിന്മ ചെയ്യാനുള്ള ഒരു വഴി യാണ് സാത്താന്‍ എന്നും വിവിധ രൂപങ്ങളില്‍ അത് പ്രത്യക്ഷപ്പെടുന്നുവെന്നും അതൊരിക്കലും വ്യക്തിയല്ലെന്നും ഫാ. സോസ പറയുന്നു. സാത്താന്‍ ഒരിക്കലും ഒരു മനുഷ്യനെ പോലെവ്യക്തിയല്ല. മനുഷ്യജീവിതത്തില്‍ തിന്മയ്ക്കുള്ള ഒരു വഴിയാണ് സാത്താന്‍. മനുഷ്യമനസ്സാക്ഷിയില്‍ തിന്മയും നന്മയും തമ്മില്‍ സ്ഥിരമായ ഒരു യുദ്ധം നടക്കുന്നുണ്ട്. ദൈവം നന്മയാണെന്നും പൂര്‍ണ്ണ നന്മയാണെന്നുംനാംതിരിച്ചറിയണം. തിന്മയ്ക്കുള്ള പ്രതീകമാണ് സാത്താന്‍. യാഥാര്‍ത്ഥ്യത്തിന്റെ ഒരു ഭാഗമാണ് പ്രതീകങ്ങള്‍. അദ്ദേഹം പറഞ്ഞു.

കത്തോലിക്കാസഭയുടെ സാത്താനെക്കുറിച്ചുള്ള പ്രബോധനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് സോസയുടേത്. 2016 ല്‍ ആണ് സോസ ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. സാത്താനെക്കുറിച്ച് ഇതിനും മുമ്പും ഇദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.