ജീസസ് സേവ്‌സ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു മാളില്‍ എത്തി, ഊരിമാറ്റുക അല്ലെങ്കില്‍ പുറത്തുപോവുക എന്ന് നിര്‍ദ്ദേശം

ജീസസ് സേവ്‌സ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് മാളിലെത്തിയ യുവാവിനോട് ഒന്നുകില്‍ ടീ ഷര്‍ട്ട് ഊരിമാറ്റുകയോ അല്ലെങ്കില്‍ മാളിന് പുറത്തുപോകുകയോ ചെയ്യാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍. മിന്നെസോട്ടയിലെ മാളിലാണ് ഈ സംഭവം.

ജീസസ് സേവ്‌സ് എന്ന് മുമ്പിലും ജീസസ് ഈസ് ദ ഒണ്‍ലി വേ എന്ന് പിന്നിലും എഴുതിയിട്ടുണ്ടായിരുന്നു. ജീസസ് എന്ന വാക്ക് മതവുമായി ബന്ധപ്പെട്ടതാണെന്നും അത് ആളുകളെ പ്രതിരോധിക്കുന്നുവെന്നുമായിരുന്നു സെക്യൂരിറ്റിയുടെ വാദം.

എന്നാല്‍ അത് മതത്തെക്കുറിച്ചല്ല നിത്യജീവിതത്തെക്കുറിച്ചാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. എന്തായാലും ഈ വീഡിയോ വൈറലായതോടെ യുവാവിനെ അനുകൂലിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.