വിശുദ്ധ നാട്ടിലെ ക്രിസ്തുരൂപം തകര്‍ത്തു, അമേരിക്കന്‍ ടൂറിസ്റ്റ് അറസ്റ്റില്‍

ജെറുസലേം: ജെറുസലേമില്‍ ക്രിസ്തുരൂപം തകര്‍ത്തതിന് അമേരിക്കന്‍ ടൂറിസ്റ്റിനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി രണ്ടിന് രാവിലെ 8.30 നാണ സംഭവം. കണ്ടംനേഷന്‍ ചാപ്പലിലെ ഫഌഗ്ലേഷന്‍ സാങ്്ചറി കോംപ്ലക്‌സില്‍ സ്ഥാപിച്ച ക്രിസ്തരൂപമാണ് തകര്‍ക്കപ്പെട്ടത്.

ചാപ്പലിലേക്ക് പ്രവേശിച്ച ടൂറിസ്റ്റ് യേശുവിന്റെ രൂപം തള്ളിയിടുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു. സെക്യൂരിറ്റി വേഗം തന്നെ ഇയാളെ തടയുകയും പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇസ്രായേല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയുടെ മാനസികനിലയും പരിശോധിച്ചുവരുന്നു, ഫ്രാന്‍സിസ്‌ക്കന്‍ വൈദികരുടെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.