വജ്രത്തെക്കാള്‍ വിലയുള്ളവരാണ് നിങ്ങള്‍: കോംഗോയിലെ ജനങ്ങളോട് മാര്‍പാപ്പ

കോംഗോ: വജ്രത്തെക്കാള്‍ വിലയുള്ളവരാണ് നിങ്ങളെന്ന് കോംഗോയിലെ ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ. നിങ്ങള്‍ നിങ്ങളുടെ മൂല്യമറിഞ്ഞ് ജീവിക്കണം. ഈ മണ്ണില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന വജ്ര-വൈരക്കല്ലുകളെക്കാള്‍ വിലയേറിയവരാണ് നിങ്ങള്‍.

നിങ്ങള്‍ ജീവിക്കുന്ന ഈ രാജ്യത്തെ സമാധാനത്തിലും ഐക്യത്തിലും കാത്തുസൂക്ഷിക്കാനുള്ള വിളി തിരിച്ചറിഞ്ഞ് നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒരു വജ്രം സുതാര്യമായി പ്രകാശം കടത്തിവിടുന്നത് എങ്ങനെയാണോ അതുപോലെ പൊതുവായഉത്തരവാദിത്തങ്ങളും രാഷ്ട്രത്തിന്റെ ഭരണവും നിര്‍വഹിക്കുന്നവര്‍ സമൂഹത്തിന് സേവനം നല്കിക്കൊണ്ട് സുതാര്യതയോടെ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. രാജ്യത്തെ നിരന്തരം അക്രമത്തിന്റെഅന്തരീക്ഷത്തില്‍ നിലനിര്‍ത്തി അതിനെ കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കരുത്.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും തെക്കന്‍ സുഡാനിലേക്കുമുള്ള പാപ്പായുടെപര്യടനം ജനുവരി 31 നാണ് ആരംഭിച്ചത്. ഇന്ന് പാപ്പായുടെ കോംഗോ സന്ദര്‍ശനം അവസാനിക്കും. തുടര്‍ന്ന് സുഡാനിലേക്ക്പുറപ്പെടും.

അഞ്ചാം തീയതി ആഫ്രിക്കന്‍ പര്യടനം പാപ്പ പൂര്‍ത്തിയാക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.