ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു

റാഞ്ചി: ജാര്‍ഖണ്്ഡില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന് ക്രൈസ്തവ സംഘടനകള്‍. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

തെറ്റായതും സെന്‍സേഷനലുമായ പല വാര്‍ത്തകളും സംഘടിതമായ നീക്കത്തോടെ മാധ്യമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ പ്രചരിപ്പിക്കുന്നു. ആള്‍ ക്രിസ്ത്യന്‍സ് മീഡിയ സെല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചില നിക്ഷിപ്ത സംഘടനകളും വ്യക്തികളും കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്.

തെറ്റായ ആരോപണങ്ങളുടെ ഏറ്റവും പുതിയ തെളിവാണ് സെന്റ് ആന്‍സ് ഹോസ്റ്റലിലെ സൂപ്രണ്ടിന് നേരെയുള്ളത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കഴിഞ്ഞ അമ്പതുവര്‍ഷം കൊണ്ട് സമൂഹത്തില്‍ നേടിയെടുത്ത സല്‍പ്പേര് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതായിരുന്നു പ്രസ്തുത കേസ്.

മെയ് ആറിന് ബിജെപിയുടെ ഒരുപ്രാദേശിക നേതാവ് ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ പരാമര്‍ശം, ക്രൈസ്തവര്‍ ദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നായിരുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങളിലൂടെയാണ് ക്രൈസ്തര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെയും സംഘടിത നീക്കങ്ങളുടെയും തെളിവുകള്‍ പത്രക്കുറിപ്പ് വിശദമാക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.