പോലീസ് സംരക്ഷണത്തിലാണോ ബലിയര്‍പ്പിക്കേണ്ടത്? ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ അഭിപ്രായം വൈറലാകുന്നു

ഏകീകൃതകുര്‍ബാനയര്‍പ്പണത്തെക്കുറിച്ചുള്ള വിവാദങ്ങളും സംഘര്‍ഷങ്ങളും പുകയുന്നതിനിടയില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ഇക്കാര്യത്തെക്കുറിച്ചുളള തന്റെ വ്യക്തിപരമായ അഭിപ്രായം വ്യക്തമാക്കിയതിനെ തുടര്‍ന്ന് സഭയില്‍ മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അനുകൂലിച്ചുംപ്രതികൂലിച്ചും നിരവധിയാളുകള്‍ ഈ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.

കര്‍ദിനാള്‍ ആലഞ്ചേരി പിതാവിനോടും ആന്‍ഡ്രൂസ് താഴത്ത് പിതാവിനോടും സീറോ മലബാര്‍ സഭയിലെ മറ്റ് പിതാക്കന്മാരോടുമായിട്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.പോലീസ് സംരക്ഷണയിലാണോ ബലിയര്‍പ്പിക്കേണ്ടത് എന്നതാണ് അദ്ദേഹം ചോദിക്കുന്നത്.
,
യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കെ താന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിച്ചുകൊണ്ടാണ് തന്റെ പ്രതികരണം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ വാക്കുകളില്‍ നിന്നുളള പ്രസക്തഭാഗങ്ങള്‍

പോലീസ് സംരക്ഷണത്തോടെ വിശുദ്ധബലി അര്‍പ്പിച്ചാല്‍ ആ ബലിയില്‍ യേശു സന്തോഷത്തോടെ സന്നിഹിതനാകുമോയെന്ന് കരുതുന്നുണ്ടോ? ഈ ചോദ്യം മാധ്യമങ്ങള്‍ അന്ന് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും അത് അനേകരുടെ കണ്ണ് തുറപ്പിക്കുകയും ചെയ്തു. യേശുവിനെ ക്രൂശിക്കാനായിട്ടാണ് പടയാളികള്‍ കാവല്‍ നിന്നിരുന്നത്. എനിക്ക് സത്യത്തില്‍ ഇക്കാര്യത്തില്‍ വേദനയുണ്ട്,സങ്കടമുണ്ട് അനുരഞ്ിതരായിത്തീര്‍ന്നിടാം എന്ന് പറഞ്ഞാണല്ലോ നാം കുര്‍ബാന അര്‍പ്പിക്കുന്നത്. പോലീസ് സംരക്ഷണത്തില്‍ അനുരഞ്ജിതരായിട്ടാണോ നാം ബലിയര്‍പ്പിക്കേണ്ടത്.. ആ ബലി നമ്മള്‍ ആര്‍ക്കാണ് കൊടുക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ വരുന്നത് അനുരഞ്ജിതരായിട്ടാണോ.. ഇതുവരെയും ഈവിഷയത്തില്‍ പരസ്യമായി താന്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നില്ല. സ്‌നേഹത്തിന്റെ സമീപനത്തോടെ സമവായത്തോടെ വിഷയം പരിഹരിക്കുമെന്നാണ് ഞാന്‍ കരുതിയത് .

പീസ് ഉണ്ടാവണമെങ്കില്‍ ഡയലോഗ് ഉണ്ടാവണം. മാര്‍പാപ്പ പറഞ്ഞു ഇനി അനുസരിച്ചാല്‍ മതിയെന്ന രീതി എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വത്തിക്കാനിലുള്‍പ്പടെ ഞാന്‍ ഈ പ്രശ്‌നം അവതരിപ്പിച്ചിട്ടുളളതാണ്. നമ്മുടെ സഭ ഒരുമിച്ചൊരുചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് എന്റെ ഒരു പ്രതീക്ഷ.

ഈ പോക്ക് അപകടകരമാണ്. സീറോ ജീസസിലേക്കാണ് നമ്മള്‍ പോകുന്നത്. സത്യത്തില്‍ വേദനയുണ്ട്. നമ്മുടെ വിശ്വാസത്തിനും സാധാരണക്കാരുടെ ബോധ്യങ്ങള്‍ക്കും സഭയുടെ പാരമ്പര്യത്തിനുമൊക്കെ എതിരാണ് പോലീസ് കാവലിലുളള ബലിയര്‍പ്പണങ്ങള്‍. പ്രശ്‌നം ഇല്ലെന്ന് നമ്മള്‍പറഞ്ഞാല്‍ പ്രശ്‌നം ഇല്ലാതാകുമോ.പ്രശ്‌നം അംഗീകരിക്കുക. അത് പരിഹരിക്കാന്‍സമവായം ഉണ്ടാക്കിയെടുക്കുക.

എന്റെ എളിയ നിര്‍ദ്ദേശം ഇപ്പോഴും അതാണ്. സഭ മൊത്തത്തിലെടുക്കുന്ന തീരുമാനമാണ് സഭയുടെ പാരമ്പര്യം.സ്‌നേഹമില്ലാതെ ബലിയര്‍പ്പിച്ചിട്ട് എന്തുകാര്യം? പിതാക്കന്മാരുടെ കാലുപിടിച്ച് ഞാന്‍ അപേക്ഷിക്കുകയാണ് ഒരു സമവായത്തിന് പരിശ്രമിക്കണം. പോലീസിന്റെസാന്നിധ്യത്തിലല്ല നാം ബലിയര്‍പ്പിക്കേണ്ടത്. പോലീസുകാര്‍ ബലിയില്‍പങ്കെടുക്കാന്‍ വരുന്നത് സന്തോഷകരമാണ്. എന്നാല്‍ അവരുടെ സംരക്ഷണയിലല്ല ബലിയര്‍പ്പിക്കേണ്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.