കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ ഫൊറോനകൾ


കാഞ്ഞിരപ്പള്ളി :   കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്നു പുതിയ ഫൊറോനകൾ കൂടി. വെളിച്ചിയാനി, പെരുവന്താനം, മുണ്ടിയെരുമ എന്നിവയാണവ.

വെളിച്ചിയാനി, പാലപ്ര, മാങ്ങാപ്പാറ, പൊടിമറ്റം, ഇടക്കുന്നം, ഇഞ്ചിയാനി, ജോണ്‍പോൾ നഗർ, കാരികുളം, പൂമറ്റം, പാലമ്പ്ര എന്നീ ഇടവകള്‍ ഉൾ‍ക്കൊള്ളുന്നതാണ് വെളിച്ചിയാനി ഫൊറോന,

പെരുവന്താനം, അമലഗിരി, അഴങ്ങാട്, ചെറുവള്ളിക്കുളം, ഏലപ്പാറ, കണയങ്കവയൽ‍, മേലോരം, മുറിഞ്ഞപുഴ, നല്ലതണ്ണി, പീരുമേട്, പുറക്കയം, കുട്ടിക്കാനം എന്നീ ഇടവകകളെ ഉൾ‍പ്പെടുന്നതാണ് പെരുവന്താനം ഫൊറോന.

മുണ്ടിയെരുമ, അന്യാർതൊളു, ചേമ്പളം, ചോറ്റുപാറ, നിർ‍മ്മലാപുരം, പാമ്പാടുംപാറ, പുളിയന്മല, രാമക്കൽ‍മേട്, സന്യാസിയോട, തേർ‍ഡ് ക്യാമ്പ് എന്നീ ഇടവകളാണ് മുണ്ടിയെരുമ ഫൊറോനയില്‍ പെടുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയിൽ‍ 10 ഫൊറോനകളാണ് നിലവിലുള്ളത്. ഇടവകകളുടെ എണ്ണത്തിലുണ്ടായ വർ‍ധനവുമൂലം ഭരണനിർ‍വ്വഹണം കൂടുതൽ‍ സജീവമാക്കാനാണ് പുതിയ ഫൊറോനകൾ‍ ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വികാരിജനറാളും ചാൻ‍സിലറുമായ റവ. ഡോ. കുര്യൻ താമരശ്ശേരി നിർ‍വഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം രൂപതാധ്യക്ഷൻ ബിഷപ് മാർ മാത്യു അറയ്ക്കൽ‍ നടത്തി.

രൂപതയ്ക്ക് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പഠിക്കുകയും ജോലി ചെയ്യുകയും വസിക്കുകയും ചെയ്യുന്നവരുടെയും പ്രവാസജീവിതത്തിനു ശേഷം മടങ്ങിവന്നിരിക്കുന്നവരുമായ രൂപതാംഗങ്ങളുടെ കൂട്ടായ്മയാണ് പ്രവാസി അപ്പസ്‌തോലേറ്റ്. മാറുന്ന സാമൂഹ്യ വ്യവസ്ഥിതികളുടെയും ആഗോളവത്കരണത്തിന്റെയും ഭാഗമായി ജോലി, പഠന സാധ്യതകൾ‍ തേടി ഇന്നത്തെ തലമുറ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കും വിവിധ രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നത് ശക്തമാകുമ്പോൾ അവർ‍ക്ക് സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുക അപ്പസ്‌തോലേറ്റ് ലക്ഷ്യമിടുന്നു.

പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിവന്നിരിക്കുന്നവരുടെ പ്രവർത്തനപരിചയവും വൈദഗ്ദ്ധ്യവും പരമാവധി ഉപയോഗപ്പെടുത്തുവാനും രാജ്യാന്തരതലത്തിലുള്ള കൂടുതൽ അറിവുകളും സാധ്യതകളും പങ്കുവയ്ക്കുവാനും തൊഴിൽ അവസരങ്ങൾ‍, കാർ‍ഷിക കുടിയേറ്റങ്ങൾ, നിയമപ്രശ്‌നങ്ങൾ‍ ഇവയെക്കുറിച്ചെല്ലാം അറിയാനും അപ്പസ്‌തോലേറ്റ് അവസരം നല്‍കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.