റോഡപകടം; കന്യാസ്ത്രീ മരിച്ചു, മറ്റൊരു കന്യാസ്ത്രീ അതീവ ഗുരുതരാവസ്ഥയില്‍

ജബല്‍പ്പൂര്‍:റോഡപകടത്തില്‍ കന്യാസ്ത്രീ തല്‍ക്ഷണം കൊല്ലപ്പെട്ടു. മറ്റൊരു കന്യാസ്ത്രീ അതീവഗുരുതരാവസ്ഥയില്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെയ്ഡ്‌സ് ഓഫ് സെന്റ് ജോസഫിലെ കന്യാസ്്ത്രീകളാണ് അപകടത്തില്‍ പെട്ടത്.

സിസ്റ്റര്‍ മഞ്ജുവും സിസ്റ്റര്‍ ആഗ്നസും കൂടി ആക്ടീവ സ്‌കൂട്ടറില്‍ സാഗറില്‍ നിന്ന് റിംഷായിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരു ട്രക്ക് വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വന്ന് ഇടിക്കുകയായിരുന്നു.

സിസ്റ്റര്‍ ആഗ്നസ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സിസ്റ്റര്‍ മഞ്ജുവിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.