ശക്തമായ കാറ്റിലും മഴയിലും കരിമണ്ണൂര്‍ ഫൊറോന പള്ളിയുടെ കുരിശു തകര്‍ന്നുവീണു


കരിമണ്ണൂര്‍: ഇന്നലെത്തെ ശക്തമായ കാറ്റിലും മഴയിലും കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍. പള്ളിയുടെ മണിമാളികയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശു തകര്‍ന്ന് അള്‍ത്താരയിലേക്ക് വീഴുകയും അള്‍ത്താരയുടെ മുകളിലെ സീലിംങ് തകരുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശാണ് തകര്‍ന്നുവീണത്. അള്‍ത്താരയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുഖവാരത്തിന്റെ ഒരു ഭാഗം തകര്‍ന്നു അള്‍ത്താരയിലൂടെ മഴവെള്ളം ഒഴുകിയിറങ്ങി.

കരിമണ്ണൂരില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.