പൂര്‍ണ്ണ ദണ്ഡ വിമോചനം നല്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക ധ്യാനം

പാലാ കൊടുന്പിടി താബോറില്‍ ജൂലൈ 7 ഞായറാഴ്ച (വൈകുന്നേരം അഞ്ചു മുതൽ 11 വ്യാഴാഴ്ച ഒരു മണി വരെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക ധ്യാനം നടക്കുന്നു. മുൻ കെ.എസ്.ടി ചെയർമാനും പ്രമുഖ മരിയൻ പ്രഘോഷകനുമായ ഫാ.ഷാജൻ തേർമഠത്തിന്റെ നേതൃത്വത്തിലുളള മരിയൻ മിനിസ്ട്രിയാണ് ശുശ്രൂഷകൾ നയിക്കുന്നത്. പങ്കെടുക്കുന്നവർക്ക് മാർപാപ്പമാരുടെ കീഴിൽ നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പരിശുദ്ധ ജപമാല സഹോദര സഖ്യത്തിൽ ചേർന്ന് പൂർണ്ണ ദണ്ഡ വിമോചനവും മറ്റനുഗ്രഹങ്ങളും പ്രാപിക്കാൻ അവസരമുണ്ടായിരിക്കും.

KCBC കരിസ്മാറ്റിക് കമ്മീഷൻ, ധ്യാനകേന്ദ്രങ്ങളിലും മറ്റുമുളള എല്ലാ ശുശ്രൂഷകരും വിമലഹൃദയ പ്രതിഷ്ഠ ചെയ്യുവാൻ നിർദ്ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിമലഹൃദയ പ്രതിഷ്ഠാ ധ്യാനം സംഘടിപ്പിച്ചിട്ടുളളത്. മിഷൻ പ്രവർത്തനങ്ങളിലും, കുടുംബ പ്രേഷിത രംഗം, വിശ്വാസപരിശീലന രംഗം, മറ്റു ഭക്തസംഘടനകൾ തുടങ്ങി സഭയിലെ വിവിധ പ്രേഷിത രംഗങ്ങളിൽ ഉളളവർക്ക് ഈ ധ്യാനം ഏറെ ഉപകാരപ്പെടും.

താല്പര്യമുളളവർക്കായി ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അല്ലാതെയും കേരളത്തിന്റെ വിവിധ മേഖലകളിൽ മരിയൻ വിമലഹൃദയ പ്രതിഷ്ഠാ ധ്യാനം സംഘടിപ്പിക്കുവാൻമരിയൻ മിനിസ്ട്രി ഒരുങ്ങുകയാണ്. കൂ ടുതൽവിവരങ്ങൾക്ക്: 9447356404)

ആഗോളസഭയും പ്രത്യേകിച്ച് ഭാരത- കേരള സഭയുമെല്ലാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ ഫാത്തിമയിൽ മാതാവ് ആവശ്യപ്പെട്ടതു പ്രകാരം വ്യക്തികളും, കുടുംബങ്ങളും, വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളും, സന്യാസസമൂഹങ്ങളും പ്രാദേശിക സഭാ സമൂഹങ്ങളുമൊന്നടങ്കം തിന്മയുടെ ഈ പ്രളയകാലത്ത് പരി. അമ്മയുടെ വിമലഹൃദയത്തിൽ അഭയം തേടേണ്ടതുണ്ടെന്ന് ഫാ.ഷാജൻ തേർ മഠം അറിയിച്ചു.

ബിഷപ്പ് മാർ ഐറേനിയോസ്, ഫാ.ജോസ് പുതിയേടത്ത്, ഫാ.ഡോമിനിക് ഐപ്പൻപറമ്പിൽ, ഫാ.ആന്റണി മരിയ വെളളാപ്പളളി, ഫാ.സിജോ കുരിശുംമൂട്ടിൽ , ജോയ് വഞ്ചിപ്പുര, .ജസ്റ്റിൻ കണ്ണൂർ, തോമസ് തോമസ്, പാപ്പച്ചൻ കുരിശിങ്കൽ, .മാർട്ടിൻ ന്യൂനസ് എന്നിവരും ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

മുൻകൂർ രജിസ്ട്രേഷനായി ബസപ്പെടുക :0482 – 2221268 , 9496226404 , 9946265808



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.