നോട്രഡാം കത്തീഡ്രലിലെ കത്തിപ്പോയ ക്ലോക്കിന്റെ “അപരനെ” കണ്ടെത്തി

പാരീസ്: നോട്രഡാം കത്തീഡ്രലിലെ തീപിടുത്തത്തില്‍ കത്തിനശിച്ചുപോയ ക്ലോക്കിന്റെ അപരനെ അത്ഭുതകരമായി കണ്ടെത്തി. ഒരേ പോലെയുള്ള രണ്ടു ക്ലോക്കുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്.

അതില്‍ ഒന്നാണ് അഗ്നിബാധയില്‍ നശിച്ചത്. ഡ്യൂപ്ലിക്കേറ്റ് ക്ലോക്കിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നില്ല. ആ ക്ലോക്കാണ് ഇപ്പോള്‍ ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സ്‌റ്റോര്‍ റൂമില്‍ നിന്ന് കണ്ടെടുക്കപ്പെട്ടത്. അത്ഭുതകരമായ കണ്ടെത്തല്‍ എന്നാല്‍ കത്തീഡ്രലുമായി ബന്ധപ്പെട്ടവര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്കുന്ന നാഴികക്കല്ലാണ് ഈ കണ്ടെത്തല്‍ എന്ന് അവര്‍ വിശ്വസിക്കുന്നു.

കത്തീഡ്രല്‍ സ്‌പൈയറിന് സമീപം സ്ഥിതി ചെയ്തിരുന്ന ഒറിജിനല്‍ ക്ലോക്ക് ഏപ്രില്‍ 15 നാണ് കത്തിനശിച്ചത്. ആ ക്ലോക്ക് പോലെ മറ്റൊന്ന് പുനനിര്‍മ്മിക്കാന്‍ കഴിയില്ലല്ലോയെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് കണ്ടെത്തിയത്. അവിശ്വസനീയം എന്ന് ഇതേക്കുറിച്ച് ട്രിനിറ്റി ദേവാലയത്തില്‍ നിന്ന് ക്ലോക്ക് കണ്ടെത്തിയ ക്ലോക്ക് മേയ്ക്കര്‍ ജീന്‍ ബാപ്റ്റിസ്റ്റ് വിയോറ്റ് പറയുന്നു.

ദേവാലയത്തിന് എന്തിനാണ് ഈ ക്ലോക്ക് എന്ന് സംശയിക്കുന്നവരോട് ഇദ്ദേഹം പറയുന്നത് വിമാനത്തിന് എയര്‍ക്രാഫ്റ്റ് കാരിയര്‍ ഇല്ലാത്തതുപോലെയാണ് ഈ ദേവാലയത്തിന് ഈ ക്ലോക്ക് ഇല്ലാത്തത്എന്നാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.