മൂന്നു വൈദികരുടെ വിശുദ്ധ പദപ്രഖ്യാപനത്തിനായി കൊറിയന്‍ സഭ

സിയൂള്‍: കൊറിയയിലെ സിയൂള്‍ അതിരൂപത മൂന്നു വൈദികരുടെ നാമകരണ നടപടികളുമായി മുന്നോട്ട്. സിയൂളിലെ പ്രമുഖരായ മൂന്നു വൈദികരുടെനാമകരണ നടപടികളാണ് സിയൂള്‍ അതിരൂപത ഉദ്ഘാടനം ചെയ്തത്. ബിഷപ് ബര്‍ത്തലെമി ബ്രുഗ്വെറെ,കര്‍ദിനാള്‍ സ്റ്റീഫന്‍ കിം, ഫാ.ലിയോ ബാങ് എന്നിവരുടെ നാമകരണനടപടികളാണ് ആരംഭിക്കുന്നത്.

അതിരൂപത വെബ്‌സൈറ്റ് ഗുഡ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ച്ച് ബിഷപ് പീറ്റര്‍, സഹായമെത്രാന്‍ ജോബ് കൂ എന്നിവരുടെ നേതൃത്വത്തിലുള്ള മീറ്റിംങില്‍ വച്ച് നാമകരണ നടപടികളുടെ കമ്മിറ്റി ചെയര്‍മാനെ നിയമിച്ചു. ബിഷപ് ബര്‍ത്തലെമി ബ്രുഗെറി ഫ്രഞ്ച് മിഷനറിയാണ്.

പാരീസ് ഫോറിന്‍ മിഷന്‍സൊസൈറ്റിയില്‍ നിന്നുള്ള ഇദ്ദേഹം കൊറിയായില്‍ നിന്നുള്ള ആദ്യ അപ്പസ്‌തോലിക് വികാറുമാണ്. 1968 മുതല്‍ 1998 വരെ സിയൂള്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു കിം. ഫാ. ബാങ് കൊറിയയിലെ ആദ്യ തദ്ദേശീയ സന്യാസസഭയുടെ സ്ഥാപകനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.