ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരെ കണ്ടത് ആശങ്കപ്പെടുത്തില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

തലശ്ശേരി: ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരെ കണ്ടത് ആശങ്കപ്പെടുത്തുന്നി്‌ല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

ബിജെപി നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. ബിജെപി നേതാക്കള്‍ വൈദികരെ സന്ദര്‍ശിക്കാന്‍ ആരംഭിച്ചതോടെ സിപിഎം മുസ്ലീംസമുദായത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്.ബിജെപിയുടെ സന്ദര്ശനം കൊണ്ട് ഒരു ചുക്കുംകിട്ടാനില്ല.അവര് വന്നതുപോലെ പോകും.

തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.