അടിയന്തിര ഘട്ടങ്ങളില്‍ അല്മായര്‍ക്കും വിവാഹം നടത്തിക്കൊടുക്കാം

വത്തിക്കാന്‍ സിറ്റി: വളരെ ഒഴിച്ചൂകൂടാനാവാത്തതും അടിയന്തിരവുമായ സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദത്തോടെ അല്മായര്‍ക്കും വിവാഹച്ചടങ്ങുകള്‍ നടത്തിക്കൊടുക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്‍ ഓഫീസ് അല്മായര്‍ക്കുവേണ്ടി പുറത്തിറക്കിയ ഡോക്യുമെന്റ്‌സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈദികരോ ഡീക്കന്മാരോ സ്ഥലത്ത് ഇല്ലാതിരിക്കുകയോ അവരെ സമയത്ത് കിട്ടാതെ വരുകയോ ചെയ്യുമ്പോള്‍ സ്ഥലത്തെ ബിഷപ്പിന്റെ അനുവാദത്തോടെ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്ന് പ്രത്യേകം പറയുന്നുണ്ട്.

അതുപോലെ തന്നെ അല്മായര്‍ക്ക് ഒരിക്കലും വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വചനസന്ദേശം നല്കാന്‍ അനുവാദമില്ലെന്നും ഓര്‍മ്മിപ്പിക്കുന്നു. ലിറ്റര്‍ജി ശുശ്രൂഷകള്‍ക്കിടയില്‍ പ്രസംഗിക്കാമെങ്കിലും കുര്‍ബാനയ്ക്കിടയില്‍ അത് നല്കാന്‍ പാടില്ല.

പ്രദേശത്തെ മെത്രാന്‍ ഇത്തരം കാര്യങ്ങളില്‍ വിവേകപൂര്‍വ്വമായ തീരുമാനം നടപ്പിലാക്കണമെന്നും ഡോക്യുമെന്റ് ഓര്‍മ്മിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.