കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ദിവംഗതനായി

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. 84 വയസായിരുന്നു അദ്ദേഹത്തിന്. ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്ന് കര്‍ദിനാള്‍ തിരുസംഘത്തില്‍ വരെയെത്തിച്ചേര്‍ന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒറോണ്‍ ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട കുടുംബത്തിലെ പത്തുമക്കളില്‍ എട്ടാമനായി 1939 ഒക്ടോബര്‍ 15 നായിരുന്നു ജനനം. 1984 ല്‍ റാഞ്ചി ആര്‍ച്ച് ബിഷപ്പായി. 2003 ല്‍ കര്‍ദിനാള്‍ സംഘത്തില്‍ അംഗമായി. സിബിസിഐയുടെയും സിസിബിഐയുടെയും പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.