ജീവന്‍ രക്ഷോപാധികള്‍ നീക്കം ചെയ്യണമെന്ന് ബ്രിട്ടന്‍ കോടതി ഉത്തരവിട്ട എട്ടുമാസക്കാരിക്ക് വത്തിക്കാനില്‍ ചികിത്സ

വത്തിക്കാന്‍ സിറ്റി: ജീവന്‍രക്ഷോപാധികള്‍ നീക്കം ചെയ്യണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ട എട്ടുമാസം പ്രായമുള്ള ഇന്‍ഡി ഗ്രിഗറിക്ക് ചികിത്സ നല്കാന്‍ വത്തിക്കാനിലെ പീഡിയാട്രിക് ഹോസ്പിറ്റലിന്റെ വാഗ്ദാനം. ഫെബ്രുവരിയില്‍ ജനിച്ച ഇന്‍ഡിക്ക് അപൂര്‍വ്വമായ രോഗമാണ് പിടിച്ചിരിക്കുന്നത്്.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ഇംഗ്ലണ്ടിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററിലായിരുന്നു ചികിത്സ.

എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഇംഗ്ലണ്ടിലെ ഹൈക്കോടതിയുടെ ഉത്തരവ്. വിദഗ്ദചികിത്സയ്ക്കായി റോമിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും കോടതി അതും നിഷേധിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് അടിയന്തിര മീറ്റിംങ് കൂടി കുട്ടിയുടെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വഹിച്ച് ബാംബിനോ ജേസു ഹോസ്പിറ്റലില്‍ ചികിത്സ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ ഇറ്റലി സ്വദേശികളാണ്. ഇന്‍ഡിയുടെ ജീവിതത്തിന്റെ അവസാനം വരെ അവളുടെ ജീവന്‍ രക്ഷിക്കാനായുള്ള ശ്രമങ്ങള്‍ ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് ജിയോര്‍ജിയ മെലോനി ഫേസ് ബുക്കില്‍ കുറിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.