ലോസ് ആഞ്ചല്‍സ് സഹായമെത്രാനെ വെടിവച്ചുകൊന്നു

ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് സഹായമെത്രാന്‍ ബിഷപ് ഡേവിഡ് ഓ കോണെലിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. 69 വയസായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതിയെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

ബിഷപ്പിന്റെ അപ്രതീക്ഷിത മരണം രൂപതയെ മുഴുവന്‍ഞെട്ടിച്ചിരിക്കുകയാണ് എനിക്കൊരു വാക്കും കിട്ടുന്നില്ല. ഞാന്‍ വല്ലാത്തൊരു ഷോക്കിലാണ്. ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

45 വര്‍ഷമായി ലോാസ് ആഞ്ചല്‍സ് പ്രദേശത്ത് ജീവിക്കുന്ന ഐറീഷ് സ്വദേശിയാണ് ഇദ്ദേഹം.കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും ഇടയിലായിരുന്നു ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങളേറെയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.