അല്മായര്‍ സഭയിലെ അതിഥികളല്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അല്്മായര്‍ സഭയിലെ അതിഥികളല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ ഒരു ഭവനമാണ്. വൈദികരും അല്മായരും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യവുമാണ്. അല്മായരും വൈദികരും ഒരുമിച്ചുനടക്കേണ്ട സമയമാണ്ഇത്.

സഭയുടെയും ലോകത്തിന്റെയും ഭാഗമെന്ന നിലയിലാണ് ഇത്. അല്മായര്‍ ഒരിക്കലും സഭയിലെ അതിഥികളല്ല. സ്വന്തം ഭവനമെന്ന രീതിയില്‍ സഭയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ് അവര്‍. അതില്‍ തന്നെ സ്ത്രീകള്‍കൂടുതല്‍ വിലയുള്ളവരാണ്. മാനുഷികവും ആത്മീയവുമായ അവരുടെകഴിവുകള്‍ ഇടവകയ്ക്കും രൂപതയ്ക്കും ആവശ്യമാണ്.

16 മുതല്‍ 18 വരെ നടന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പ. വൈദികര്‍ക്കും അല്മായര്‍ക്കും എങ്ങനെ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയും എന്നതായിരുന്നു കോണ്‍ഫ്രന്‍സ് വിഷയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.