ഇഷ്ടപ്പെട്ടവരെ മാത്രം സ്‌നേഹിക്കുന്നത് പരിധിയുള്ള സ്‌നേഹമാണ്: ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

ഭരണങ്ങാനം: ഇഷ്ടപ്പെട്ടവരെ മാത്രം സ്‌നേഹിക്കുന്നത് പരിധിയുള്ള സ്‌നേഹമാണ് എന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

പരിധികളില്ലാതെ വ്യക്തികളെ സ്‌നേഹിച്ചവളായിരുന്നു അല്‍ഫോന്‍സാമ്മ. തന്നെ വേദനിപ്പിച്ചവരെയും കുറ്റം പറഞ്ഞവരെയുമെല്ലാം അല്‍ഫോന്‍സാമ്മ പരിധികളില്ലാതെ സ്‌നേഹിച്ചു. ഈശോയോടുള്ളസ്‌നേഹമാണ് അല്‍ഫോന്‍സാമ്മയെ അതിന് പ്രേരിപ്പിച്ചത്. പരിധിയില്ലാതെയും പരാതിയില്ലാതെയും അല്‍ഫോന്‍സാമ്മ സ്‌നേഹിച്ചു.

അതുകൊണ്ട് നാം അല്‍ഫോന്‍സാമ്മയോട് മാധ്യസ്ഥം യാചിച്ചാല്‍ മാത്രം പോരാ അല്‍ഫോന്‍സാമ്മയുടെ മാതൃകയും അനുകരിക്കണം. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.