കണ്ണൂര്‍ ജില്ലയില്‍ ലൗ ജിഹാദിന് ഇരകളായത് അഞ്ചു പേര്‍

കണ്ണൂര്‍; കണ്ണൂര്‍ ജില്ലയില്‍ ലൗ ജിഹാദ് ശക്തിപ്രാപിക്കുന്നതായി ക്രി്‌സ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍. മലയോര ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ലൗ ജിഹാദ് ശക്തിപ്രാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അഞ്ചുപേരാണ് ലൗ ജിഹാദിന് ഇരകളായിരിക്കുന്നത്. മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് തലശേരി അതിരൂപത ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ലൗ ജിഹാദ് ശക്തി പ്രാപിച്ചിരിക്കുന്നത്.

മുന്നറിയിപ്പുകള്‍ നല്കിയിട്ടും പല ക്രൈസ്തവകുടുംബങ്ങളും തങ്ങളുടെ പെണ്‍മക്കളുടെ കാര്യത്തില്‍ ഉദാസീനരാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

നിരവധി തവണ ലൗ ജിഹാദിനെതിരെ സഭയില്‍ നിന്ന് ശബ്ദമുയര്‍ന്നിട്ടും അധികാരികളും അതിന് വേണ്ടത്ര ഗൗരവംകൊടുക്കുന്നില്ല എന്നതാണ് വാസ്തവംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.