കാരിത്താസ് ഇന്ത്യയുടെ സഹായം എത്തിയത് 9007 ഗ്രാമങ്ങളില്‍

ബെംഗളൂര്: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ( സിബിസിഐ)സന്നദ്ധ വിഭാഗമായ കാരിത്താസ് ഇന്ത്യ രണ്ടുവര്‍ഷത്തിനിടെ 9007 ഗ്രാമങ്ങളില്‍ സഹായമെത്തിച്ചു. ഇതിന്റെ ഗുണം 5.24 കോടി ജനങ്ങള്‍ക്കാണ് ലഭിച്ചത്.

കോവിഡ്,കാലാവസ്ഥാദുരിതം, ദാരിദ്ര്യം,സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ വലഞ്ഞവര്‍ക്കാണ് ഈ സഹായം വിതരണം ചെയ്തത്. കോറ മംഗല സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിബിസിഐ സമ്മേളനത്തിലാണ് കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി ഈ കണക്കുകള്‍ അവതരിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.