വത്തിക്കാന്‍ സിറ്റി: സ്‌നേഹയോഗ്യമല്ലാത്തതിനെയും സ്‌നേഹിക്കുന്നതാണ് ക്രിസ്തീയ സ്‌നേഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌നേഹം ഉപവിയാണ്.ദൈവത്തില്‍ ജീവിക്കുന്നില്ലെങ്കില്‍ അത് അഭ്യസിക്കാന്‍ ബുദ്ധിമുട്ടുള്ള അസാധ്യമായ ഒരു സ്‌നേഹമാണെന്ന് നമുക്ക് ഉടന്‍ മനസ്സിലാവുന്നു. ആദര്‍ശത്തിന്റെയോ വലിയ വാത്സല്യത്തിന്റെയോ പേരില്‍ നമുക്കും ഉദാരമനസ്‌ക്കരാകാം. എന്നാല്‍ ദൈവസ്‌നേഹം ഈ മാനദണ്ഡങ്ങളെ ഉല്ലംഘിക്കുന്നു. ക്രിസ്തീയ സ്‌നേഹം സ്‌നേഹയോഗ്യമല്ലാത്തിനെ ആശ്ലേഷിക്കുന്നു. മാപ്പു നല്കുന്നു. പൊറുക്കുകയെന്നത് എത്ര ആയാസകരമാണ്. ക്ഷമിക്കുന്നതിന് എത്രമാത്രം സ്‌നേഹം വേണം. ശപിക്കുന്നവരെ ക്രിസ്തീയ സ്‌നേഹം അനുഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹം ഏതാണ്ട് അസാധ്യമാണെന്ന തോന്നലുളവാക്കുംവിധം തീവ്രമാണ്. പാപ്പ പറഞ്ഞു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Prev Post