മലയാളിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരില്‍ ഒരാള്‍

മുംബൈ: മലയാളിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരില്‍ ഒരാളായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രിയന്‍ പ്രസിദ്ധീകരണമായ OOOM ആണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. രാജ്യാന്തരതലത്തില്‍ നടത്തിയ വോട്ടെടുപ്പിലാണ് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുളള നൂറുപേരില്‍ ഒരാളായി സിസ്റ്ററിനെ തിരഞ്ഞെടുത്തത്.

ഇത് അഞ്ചാം തവണയാണ് സിസ്റ്റര്‍ ലൂസി ഈ ബഹുമതിക്ക് അര്‍ഹയാകുന്നത്. 2018,2019, 2020,2022 എന്നീ വര്‍ഷങ്ങളിലും സിസ്റ്റര്‍ ഈ ബഹുമതി കരസ്ഥമാക്കിയിരുന്നു.

സര്‍വ്വമതസ്‌നേഹസേവന സംരംഭമായ മഹേറിന്റെ സ്ഥാപക ഡയറക്ടറാണ് സിസ്റ്റര്‍ ലൂസി കുര്യന്‍. മാഹേര്‍ എന്ന പേരില്‍ നിരവധി സംര്ക്ഷണ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇതിനകം 265 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.