സുവിശേഷം പ്രസംഗിച്ചതിന് ലിബിയായില്‍ ക്രൈസ്തവര്‍ അറസ്റ്റില്‍

ലിബിയ: ലിബിയായിലെ ഇന്റേണല്‍ സെക്യൂരിറ്റി ഏജന്‍സി ലിബിയായിലെ ജനങ്ങളെയും ഏതാനും വിദേശികളെയും അറസ്റ്റ് ചെയ്തു. ഇസ്ലാം മതത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തിയതിനും സുവിശേഷം പ്രസംഗിച്ചതിനുമാണ് കേസ്. എന്നാല്‍ എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്നോ അവരുടെ പേരുകള്‍ എന്താണെന്നോ ഉള്ള വിവരം പുറത്തുവിട്ടിട്ടില്ല.

ലിബിയായില്‍ 35,400 ക്രൈസ്തവര്‍ മാത്രമാണ് ഉള്ളതെന്നാണ് ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. അതായത് രാജ്യജനസംഖ്യയില്‍ 0.5 ശതമാനം മാത്രം.

കഴിഞ്ഞുപോയ രണ്ടുവര്‍ഷങ്ങളിലായി 19 ക്രൈ്‌സ്തവര്‍ തട്ടിക്കൊണ്ടുപോകലിനും 15 പേര്‍ അറസ്റ്റിനും വിധേയരായിട്ടുള്ളതായി ചില കണക്കുകള്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.