ദിവ്യകാരുണ്യത്തെയും മാതാവിനെയും പരിഹസിച്ച് ദൈവനിന്ദയുടെ പുതിയ മുഖവുമായി പോപ്പ് ഗായിക മഡോണ വീണ്ടും

കത്തോലിക്കാ വിശ്വാസത്തിനെതിരെ പോപ്പ് ഗായിക മഡോണ വീണ്ടും. പരിശുദ്ധ മാതാവിനെയും ക്രിസ്തുവിനെയും അപ്പസ്‌തോലന്മാരെയും പരിഹസിച്ചുകൊണ്ടാണ് 64 കാരിയായ പോപ്പ് ഗായിക ഇത്തവണ വാനിറ്റി ഫെയറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പരിശുദ്ധ അമ്മയെ അപമാനിക്കാന്‍ വ്യാകുലമാതാവിന്റെ വേഷത്തിലാണ് മഡോണയുടെ വേഷപ്പകര്‍ച്ച. മഡോണയുടെ രണ്ടുകണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകിയിറങ്ങുന്നുണ്ട്. ഏഴു വ്യാകുലങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നെഞ്ചില്‍ വാള്‍ ചിത്രീകരിച്ചിട്ടുമുണ്ട്.

അന്ത്യഅത്താഴത്തിന്റെ രീതിയിലാണ് മറ്റൊരുചിത്രീകരണം. ക്രിസ്തുവിന്റെ സ്ഥാനത്ത് മഡോണ.അപ്പസ്‌തോലന്മാരുടെ സ്ഥാനത്ത് നഗ്നകളായ സ്ത്രീകള്‍.

മൂന്നാമത്തേതില്‍സാത്താനിക ചിത്രീകരണമാണ് ഉളളത്. ക്രിസ്തുവിന്റെ വേഷത്തില്‍ മറ്റൊരു ചിത്രവുമുണ്ട്. നീണ്ട കൊന്ത കഴുത്തില്‍ അണിഞ്ഞുകൊണ്ടുള്ളതാണ് ഈ ചിത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.