അബോര്‍ഷന്‍ ക്ലിനിക്കിലേക്കുളള പ്രവേശനം തടസ്സപ്പെടുത്തി; വൈദികന് ഒരു വര്‍ഷം ജയില്‍ ശിക്ഷ

വാഷിംങ്ടണ്‍: അബോര്‍ഷന്‍ ക്ലിനിക്കിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതിന് കത്തോലിക്കാ വൈദികന് ഒരു വര്‍ഷം ജയില്‍ശിക്ഷ. ഫാ. ഫിദെലിസ് മോസ് സിന്‍്സ്‌ക്കി എന്ന 52 കാരന്‍ വൈദികനാണ് കഴിഞ്ഞദിവസം കോടതി ശിക്ഷവിധിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2022 ജൂലൈ ഏഴിനാണ്. ന്യൂയോര്‍ക്കിലെ പ്ലാന്‍ഡ് പേരന്റ് ഹുഡ് ക്ലീനിക്കിലേക്കുള്ള പ്രവേശനം രണ്ടു മണിക്കൂര്‍ തടസ്സപ്പെടുത്തിയെന്നതാണ് കേസ്.

ഫ്രീഡം ഓഫ് അക്‌സസ് റ്റു ക്ലീനിക് എന്‍ട്രന്‍സ് ആക്ട് പ്രകാരമാണ്‌കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.