സ്വന്തം ഹൃദയം ശുദ്ധീകരിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹപൂര്‍വ്വം സത്യം സംവേദനം ചെയ്യാന്‍ കഴിയണമെങ്കില്‍ സ്വന്തം ഹൃദയം ശുദ്ധീകരിക്കേണ്ടത് ആവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിര്‍മ്മലഹൃദയത്തോടെ കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് ബാഹ്യമായവയ്ക്ക് അപ്പുറം കാണാനും വിവരവിനിമയമേഖലയിലും ഉള്ളതും നാം ജീവിക്കുന്ന സങ്കീര്‍ണ്ണമായ ലോകത്തെ വിവേചിച്ചറിയാന്‍ സഹായിക്കാത്തതുമായ അവ്യക്തമായ ഇരമ്പലുകളെ മറികടക്കാനും കഴിയൂ.

പോകാനും കാണാനും കേള്‍ക്കാനും പ്രചോദനം പകരുന്നതും തുറവിയുളളതും സ്വാഗതം ചെയ്യുന്നതുമായ ആശയവിനിമയ രീതിയിലേക്ക് നമ്മെ നയിക്കുന്നത് ഹൃദയമാണ്. ഹൃദയം കൊണ്ട് സംസാരിക്കുക എന്ന ആഹ്വാനം നിസ്സംഗതയിലേക്കും രോഷത്തിലേക്കും വളരെ ചായ് വുള്ളതും നാം ജീവിക്കുന്നതുമായ ഈ കാലഘട്ടത്തെ സമൂഹം വെല്ലുവിളിക്കുന്നു. പരസ്പരം ശ്രദ്ധിക്കേണ്ടതും കേള്‍ക്കേണ്ടതും സഭയിലും വളരെയധികം ആവശ്യമാണ്.

അമ്പത്തിയേഴാം ലോക സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനത്തിനുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സെപ്തംബര്‍ 29 നാണ് അമ്പത്തിയേഴാം ലോകസാമൂഹ്യസമ്പര്‍ക്ക മാധ്യമദിനം ആചരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.