മലേഷ്യയില്‍ മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ

കോലാലംപൂര്‍: മലേഷ്യയില്‍ ഇനി മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ ഇസ്ലാം മതത്തില്‍ നിന്ന് മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയാല്‍ ജയില്‍ശിക്ഷയും പിഴയും ചൂരല്‍ പ്രയോഗവും നേരിടേണ്ടിവരും. മതപരിവര്‍ത്തനം കൂടാതെ 24 കുറ്റകൃത്യങ്ങളെ കൂടി ഇത്തരം കഠിനശിക്ഷയക്ക് കീഴിലാക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രബോധനത്തെ വളച്ചൊടിക്കല്‍, റംസാന്‍ മാസത്തെ അനാദരിക്കല്, ടാറ്റൂ ചെയ്യല്‍, പ്ലാസ്റ്റിക് സര്‍ജറി നടത്തുക, ആഭിചാരക്രിയകള്‍, എന്നിവയെല്ലാമാണ് ഇതര കുറ്റകൃത്യങ്ങള്‍.

ശരിയ നിയമത്തെ ശക്തീകരിക്കുക എന്നതാണ് ഈ നിയമപരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കേളാന്‍ടാന്‍ ചീഫ് മിനിസ്റ്റര്‍ അഹമ്മദ് യാക്കോബ് പറഞ്ഞു. മലേഷ്യയില്‍ 66 ശതമാനം മുസ്ലീമുകളാണ്. പത്തുശതമാനത്തില്‍ താഴെയാണ് ക്രൈസ്തവര്‍. ഓപ്പണ്‍ ഡോര്‍സ് യുഎസ്എയുടെ ലിസ്റ്റ് പ്രകാരം ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ 46 ാം സ്ഥാനത്താണ് മലേഷ്യ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.