ഹെയ്ത്തി: മിഷനറിമാര്‍ ജീവിച്ചിരിക്കുന്നതായി ബൈഡന്‍ ഭരണകൂടം

ഹെയ്ത്തി: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിമാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ബെഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 17 മില്യന്‍ ഡോളറാണ് 17 മിഷനറിമാരുടെ മോചനത്തിനായി 400 Mawozo എന്ന കൊള്ളസംഘം ആവശ്യപ്പെട്ടിരുന്നത്. മോചനദ്രവ്യം തന്നില്ലെങ്കില്‍ ബന്ദികളെ കൊന്നുകളയുമെന്ന് കൊള്ളസംഘം നേതാവ് മുന്നറിയിപ്പ് നല്കിയിരുന്നു.

യുഎസ് ഗവണ്‍മെന്റിന് ബന്ദികള്‍ ജീവിച്ചിരിക്കുന്നതായ സൂചന ലഭിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ആഴ്ചയ്ക്ക് മുമ്പായിരുന്നു ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസിലെ 17 പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഹെയ്ത്തിയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും ചേര്‍ന്ന് അഞ്ചു ഹെലികോപറ്ററുകള്‍ വഴി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ബന്ദികളുടെ മോചനത്തിന് വേണ്ടി സാധ്യമായ എല്ലാവഴികളും അന്വേഷിക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ എല്ലാവരും തുടരണമെന്നുമാണ് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയുടെ അഭ്യര്‍ത്ഥന.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.