മണിപ്പൂരിലെ സമാധാനത്തിന് വേണ്ടി മദര്‍ തെരേസയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന

കൊല്‍ക്കൊത്ത: മണിപ്പൂരില്‍ സമാധാനം പുലരുന്നതിന് വേണ്ടി വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശുദ്ധ മദര്‍തെരേസയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനകള്‍ നടത്തി. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിച്ചത്. മണിപ്പൂരില്‍ സമാധാനം ഇപ്പോഴും അകലെയായിരിക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥനസംഘടിപ്പിച്ചത്.

ഇതുവരെ 120 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ ഭവനരഹിതരായിത്തീരുകയും ചെയ്തിട്ടുണ്ട്. പലരും സംസ്ഥാനം തന്നെ വിട്ടുപേക്ഷിച്ചു പോയിരിക്കുകയാണ്. അനേകര്‍ക്ക് പ്രിയപ്പെട്ടവരെയും വസ്തുവകകളെയും നഷ്ടമായിട്ടുുണ്ട്.

പ്രാര്‍ത്ഥനകൊണ്ട് മാത്രം പരിഹാരമാവുകയില്ലെന്നും ക്രൈസ്തവനേതാക്കള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ധൈര്യം കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.