ഇന്ന് വാല്‍താംസ്റ്റോയില്‍ ദുക്റാന തിരുനാളും മരിയന്‍ ദിനാഘോഷവും

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് മരിയൻ ദിനശുശ്രൂഷയും വി.തോമാശ്ലീഹായുടെ ഓർമ്മതിരുന്നാളായ ദു:ക്റാന തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാളിന് മുഖ്യകാർമ്മികത്വം വഹിക്കും.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6:15 pm  ജപമാല , 6.30pm ബിഷപ് മാര്‍ സ്രാന്പിക്കലിന് സ്വീകരണം, 6.45 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന

പള്ളിയുടെ വിലാസം: 
Our Lady and St.George , Church,132 Shernhall Street, Walthamstow, E17. 9HU

സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷൻ രൂപീകൃതമായതിനുശേഷം ആദ്യമായിട്ടാണ് മാര്‍ സ്രാന്പിക്കല്‍ മിഷൻ സന്ദർശിക്കുന്നത്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.