ഫ്രാന്‍സിസ് മാര്‍പാപ്പ വടക്കന്‍ കൊറിയ സന്ദര്‍ശിക്കുമോ?


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വടക്കന്‍ കൊറിയ സന്ദര്‍ശിക്കുമോ?ലോകം മുഴുവന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് അത്തരമൊരു സുദിനത്തിലേക്കാണ്. അതിന് നിമിത്തമായതാകട്ടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ഉന്നും തമ്മിലുള്ള കണ്ടുമുട്ടലും.

വടക്കന്‍ കൊറിയയില്‍ ആദ്യമായി കാലുകുത്തുന്ന അമേരിക്കന്‍പ്രസിഡന്റാണ് ട്രംപ്. അമ്പതു മിനിറ്റാണ് ഇരുവരും സംസാരിച്ചത്. തുടര്‍ന്ന് വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നുകൊണ്ടാണ് അവര്‍ പിരിഞ്ഞതും. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സന്ദര്‍ശനത്തെക്കുറിച്ച് ത്രികാലപ്രാര്‍ത്ഥനയില്‍ സൂചിപ്പിക്കുകയും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ ഒന്നിലധികം ശുഭസൂചനകളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വടക്കന്‍ കൊറിയ സന്ദര്‍ശിക്കുമോ എന്ന ചോദ്യം വിശ്വാസികളുടെ ഇടയില്‍ ഉയര്‍ന്നിരിക്കുന്നത്. വടക്കന്‍ കൊറിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്ന സുദിനം താന്‍ സ്വപ്‌നം കാണുന്നുവെന്ന് തെക്കന്‍ കൊറിയായിലെ മോണ്‍ ലാസറോ യു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ വടക്കന്‍ കൊറിയാ കത്തോലിക്കാസഭയോട് കൂടുതല്‍ തുറവി കാണിച്ചാല്‍ മാത്രമേ പാപ്പയുടെ സന്ദര്‍ശനം സാധ്യമാകൂ എന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഇവിടെ ഇതുവരെ ഒരു രൂപത സ്ഥാപിക്കപ്പെടുകയോ മെത്രാനോ കത്തോലിക്കാ വൈദികനോ സേവനം ചെയ്യുകയോ ചെയ്യുന്നുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.