മരിയന്‍ ത്രൈമാസിക പ്രസിദ്ധീകരിച്ചു

എക്‌സിറ്റര്‍: മരിയന്‍ മിനിസ്ട്രിയില്‍ നിന്ന് പുതിയ പ്രസിദ്ധീകരണം ആരംഭിച്ചു. മരിയന്‍ ത്രൈമാസിക.

പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആദര്‍ശവാക്യവുമായി ദൈവിക ശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന മരിയന്‍ മിനിസ്ട്രി, തങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള പുതിയ അംഗത്തെ സഭാസമൂഹത്തിനായി സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് മാതാവിന്റെ വിമലഹൃദയതിരുനാള്‍ ദിനമായ ഇന്നാണ്. പ്രിന്റ്, ഇ മാഗസിന്‍ എന്നീ രണ്ടു രീതിയിലാണ് മരിയന്‍ ത്രൈമാസിക പ്രസിദ്ധീകരിക്കുന്നത്.

മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള മരിയന്‍ പത്രം പോര്‍ട്ടലില്‍ മരിയന്‍ ത്രൈമാസികയുടെ ഡിജിറ്റല്‍ രൂപം അപ് ലോഡ് ചെയ്യുന്നതായിരിക്കും. മരിയന്‍ ത്രൈമാസികയുടെ പൈലറ്റ് ഇഷ്യു വാണ് ഇത്. തുടര്‍ന്ന് മൂന്നു മാസം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കും.

ഫാ. ടോമി എടാട്ട് ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന മരിയന്‍ ത്രൈമാസികയുടെ മാനേജിംങ് എഡിറ്റര്‍ ബ്ര. തോമസ് സാജ് ആണ്.

മരിയവിജ്ഞാനീയത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന ഉള്ളടക്കവുമായി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും മരിയന്‍ പത്രത്തിന്റെ വരും ലക്കങ്ങള്‍ അണിയിച്ചൊരുക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.