മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും അത്ഭുതങ്ങളെയും കുറിച്ച് പഠിക്കാന്‍ പുതിയ വത്തിക്കാന്‍ സമിതി

വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങളും സമാനമായ സംഭവങ്ങളെയും കുറിച്ച് പഠിക്കാന്‍ വത്തിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു. പൊന്തിഫിക്കല്‍ ഇന്റര്‍നാഷനല്‍ മരിയന്‍ അക്കാദമിയുടെ ഭാഗമായിട്ടാണ് ഇന്റര്‍നാഷനല്‍ ഒബ്‌സര്‍വേറ്ററി ഓണ്‍ മരിയന്‍ അപ്പാരിഷന്‍സ് ആന്റ് മിസ്റ്റിക്കല്‍ ഫിനോമെനോണ്‍ സ്ഥാപിച്ചിരിക്കുന്നത്. മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍, മാതാവിന്റെ രൂപങ്ങള്‍ കരയുന്നതും രക്തം വാര്‍ക്കുന്നതും പോലെയുള്ളസംഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഇനിയും ആധികാരികമായ പഠനസാധ്യതകള്‍ ഉണ്ടാകാത്ത കുറവ് പരിഹരിക്കാന്‍ ഈ പുതിയ തീരുമാനത്തിന് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റര്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി അംഗമായ സിസ്റ്റര്‍ ഡാനിയേല ദെല്‍ ഗൗഡിയോ ആണ് ഡയറക്ടര്‍. ഏതെങ്കിലും പ്രത്യക്ഷീകരണങ്ങളെയോഅസാധാരണസംഭവങ്ങളെയോ വിധിക്കാനോ അവയില്‍ ഇടപെടാനോ ഉദ്ദേശിച്ചുള്ളതല്ല പുതിയ സമിതിയെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് വിവിധ രൂപതകള്‍ക്കും മെത്രാന്മാര്‍ക്കും വിവരം നല്കുകയും അവരെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്നും ഇറ്റാലിയന്‍ മാഗസിന്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.