മരിയന്‍ ബ്ലൂ വേവ് ഇന്ത്യയിലും, അണിചേരാം ഈ പ്രാര്‍ത്ഥനാശൃംഖലയില്‍ നമുക്കും…


ടെക്‌സാസ്: ആത്മീയപോരാട്ടത്തില്‍ ഏറ്റവും ശക്തമായ ആയുധമായി കണക്കാക്കിപോരുന്ന ജപമാല അബോര്‍ഷനെതിരെയും പ്രയോഗിക്കാന്‍ അമേരിക്കന്‍ ലൈഫ് ലീഗ് ആഹ്വാനം ചെയ്തു. മരിയന്‍ ബ്ലു വേവ് എന്നാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തെ വിശേഷിപ്പിക്കുന്നത്.

50 സ്റ്റേറ്റുകളിലെ മരിയഭക്തരായ വിശ്വാസികള്‍ ഈ പ്രത്യേക നിയോഗം വച്ച് പ്രാര്‍ത്ഥന ആരംഭിച്ചിരുന്നു. ഇപ്പോഴത് അന്തര്‍ദ്ദേശീയമായി വ്യാപിപ്പിച്ചിരിക്കുകയാണ്. അമേരിക്ക കൂടാതെ ഇതര 17 രാജ്യങ്ങളിലേക്ക് മരിയന്‍ ബ്ലുവേവ് കടന്നുചെന്നിട്ടുണ്ട്. കാനഡ, ഇന്ത്യ, ഓസ്‌ട്രേലിയ, അയര്‍ലണ്ട്, യുകെ, ബ്രസീല്‍ എന്നിവയാണവ.

അബോര്‍ഷന്‍ മാരകമായ പാപമാണ്. ഈ തിന്മയ്‌ക്കെതിരെ പോരാടാന്‍ നമുക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം ജപമാലയാണ്. അമേരിക്കന്‍ ലൈഫ് ലീഗ് പ്രസിഡന്റ് ജൂഡി ബ്രൗണ്‍ പറഞ്ഞു.ടെക്‌സാസ് ബിഷപ് ജോസഫ് ഇ സ്ട്രിക്ലാന്‍ഡിന്റെ ഒരു ട്വീറ്റാണ് ജപമാല യജ്ഞത്തിന് പ്രേരണയായതെന്ന് ജൂഡി അറിയിച്ചു.

ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കാന്‍ മാതാവ് നമ്മോട് ആവശ്യപ്പെടുന്നുവെന്നും ചരിത്രത്തിലുടനീളം കന്യാമാതാവ് നമുക്കുവേണ്ടി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ ട്വീറ്റ്. ഈ ട്വീറ്റ് തങ്ങള്‍ക്ക് പ്രചോദനമായി മാറിയെന്നും അബോര്‍ഷന്‍ അവസാനിപ്പിക്കാന്‍ ജപമാല പ്രാര്‍ത്ഥന ആരംഭിക്കാന്‍ അങ്ങനെയാണ് തീരുമാനമായെന്നും ജൂഡി പറഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെയുള്ള ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

httsp://marianbluewave.com/join-usമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.