നെറ്റിയില്‍ ചാരം പൂശി, ബെനഡിക്ട് പതിനാറാമനെ സംഭാഷണത്തില്‍ ഉദ്ധരിച്ച് ടെലിവിഷന്‍ അഭിമുഖത്തില്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്

തന്റെ വിശ്വാസജീവിതം പരസ്യപ്പെടുത്താന്‍ തെല്ലും മടികാണിക്കാത്ത ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ് ഇത്തവണയും പതിവുതെറ്റിച്ചില്ല. എന്‍ബിസിയുടെ ടുഡേ ഷോ പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയത് അദ്ദേഹം വിഭൂതിതിരുനാളിലായിരുന്നു. സ്വഭാവികമായും നെറ്റിയില്‍ ചാരം പൂശിയാണ് അദ്ദേഹം അഭിമുഖത്തില്‍പങ്കെടുത്തത്.

മുമ്പ് പലതവണയുംവിഭൂതി ദിനത്തില്‍ ചാരം പൂശിയ ചിത്രങ്ങള്‍ വാല്‍ബെര്‍ഗ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഭര്‍ത്താവും നാലു കുട്ടികളുടെ പിതാവുമായ വാല്‍ബെര്‍ഗ് അഭിമുഖത്തില്‍ തന്റെ വിശ്വാസജീവിതം, കുടുംബജീവിതം,നോമ്പ്,കത്തോലിക്കാ പ്രെയര്‍ ആപ്പായ ഹാലോ തുടങ്ങിയവയെക്കുറിച്ചാണ് മറയില്ലാതെ സംസാരിച്ചത്. കമ്മ്യൂണിറ്റ് ഫെയ്ത്ത് വര്‍ഷിപ്പിനെക്കുറിച്ച് സംസാരിക്കവെ പോപ്പ് ബെനഡിക്ട്പതിനാറാമനെയും ഉദ്ധരിച്ചു.

ഹോളിവുഡില്‍ തന്റെ വിശ്വാസജീവിതം പുതുമയല്ലെന്നും താന്‍ ഒരിക്കലും അത് നിഷേധിക്കുകയില്ലെന്നും വാല്‍ബെര്‍ഗ് വ്യക്തമാക്കി. ദൈവം വിശുദ്ധരെതേടിയല്ല വന്നത് പാപികളെ തേടിയാണ്. നമ്മെതന്നെ മെച്ചപ്പെടുത്താനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ നാം അന്വേഷിക്കേണ്ടതുണ്ട്.. വിശ്വാസജീവിതമാണ് എന്നെ അതിന് പ്രേരിപ്പിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.