ഹിന്ദുത്വസംഘടനകളില്‍ നിന്ന് ഭീഷണി; ഗുജറാത്തിലെ കത്തോലിക്കാ സ്‌കൂള്‍ പോലീസ് സംരക്ഷണം തേടുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ കത്തോലിക്കാ സ്‌കൂള്‍ ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം തേടുന്നു. അമറെല്ലിയിലെ സെന്റ്‌മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആണ് പോലീസ് സംരക്ഷണം തേടിയത്.

ഫെബ്രുവരി 20 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്ന് ഒരു സംഘം ആളുകള്‍ സ്‌കൂളിലെത്തുകയും ക്ലാസു മുറിയിലും പ്രിന്‍സിപ്പലിന്റെ ഓഫീസിലും ഉള്‍പ്പെടെ എല്ലായിടത്തും ഹൈന്ദവദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്തു. അന്നേ ദിവസം മുഴുവന്‍ സമയവും സംഘം സ്‌കൂളില്‍ ചെലവഴിച്ചു. അവര്‍ അക്രമങ്ങള്‍ ഒന്നും നടത്തിയില്ല. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുന്നേല്‍ അറിയി്ച്ചു.

ഗുജറാത്ത് എഡ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി ഫാ.ടെലെസ് ഫെര്‍ണാണ്ടസാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയെപോലെയുള്ള ഒരു സെക്കുലര്‍ രാജ്യത്ത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്തതാണ് സംഘത്തിന്റെ ആവശ്യങ്ങള്‍. ഞങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. ഇത്തരം സംഭവങ്ങള്‍ ഞങ്ങളെ പരിഭ്രാന്തരാക്കുന്നു.പ്രിന്‍സിപ്പല്‍ പറഞ്ഞു. 25വര്‍ഷമായി ഈ സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഇതുപോലൊരുസംഭവംഇതാദ്യമായാണ്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെയും സംഘമാണ് സ്‌കൂളിലെത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.