അലെസാന്‍ഡ്രോ ഗിസോറ്റിക്ക് പകരക്കാരന്‍ മാറ്റോ ബ്രൂണി

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടറായി മാറ്റോ ബ്രൂണിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അലെസാന്‍ഡ്രോ ഗിസോറ്റിക്ക് പകരക്കാരനായിട്ടാണ് പുതിയ നിയമം.

ജൂലൈ 22 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഗ്രെഗ് ബൂര്‍ക്കും പലോമ ഗാര്‍സിയായും രാജിവച്ച സാഹചര്യത്തില്‍ ഇടക്കാല ഡയറക്ടര്‍ എന്ന നിലയിലാണ് അലെസാന്‍ഡ്രോ ഗിസോറ്റിയെ നിയമിച്ചത്.

ഗ്രേറ്റ് ബ്രിട്ടനില്‍ ജനിച്ച നാല്പത്തിമൂന്നുകാരനായ ബ്രൂണി ഇറ്റലിക്കാരനാണ്. 2009 മുതല്‍ പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസില്‍ സേവനം ചെയ്തുവരികയായിരുന്നു. അടിസ്ഥാനപരമായി പത്രപ്രവര്‍ത്തകന്‍ അല്ലെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ലോകമെങ്ങും ചുറ്റി സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് ബ്രൂണി. ഇംഗ്ലീഷ് ഉള്‍പ്പടെ വിവിധ ഭാഷകളും അറിയാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.