ഹേറ്റ് സ്പീച്ച്,ഫേസ്ബുക്ക് വിശുദ്ധ ആഗസ്തിനോസിന്റെ ഉദ്ധരണികള്‍ നീക്കം ചെയ്തു


ന്യൂയോര്‍ക്ക്: ഹേറ്റ് സ്പീച്ച് പരിധിയില്‍ പെടുത്തി വിശുദ്ധ ആഗസ്തിനോസിന്റെ ഉദ്ധരണികള്‍ ഫേസ് ബുക്ക് നീക്കം ചെയ്തു. നന്മയില്‍ ജീവിച്ചതുകൊണ്ടു മാത്രം ജീവിതം പാപരഹിതമാകുമെന്ന് കരുതരുത്, ക്ഷമിച്ചാല്‍ മാത്രമേ ജീവിതം അനുഗ്രഹപ്രദമാകുകയുള്ളൂ, മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാനാണ് സ്വന്തം തെറ്റുകള്‍ തിരുത്താനല്ല അവന്‍ ശ്രമിക്കുന്നത് എന്നിങ്ങനെയുള്ള വിശുദ്ധന്റെ ഉദ്ധരണികളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.

മതവിദ്വേഷം സൃഷ്ടിക്കുന്ന വിധത്തിലുള്ള വാക്യങ്ങള്‍ ഉപയോഗിക്കരുതെന്നതിന്റെ പേരിലാണ് ഫേസ്ബുക്ക് ഇത്തരം നടപടികള്‍ക്ക് തുനിഞ്ഞിരിക്കുന്നതെന്ന് കരുതപ്പെടുന്നു. രണ്ടു വൈദികര്‍ പോസ്റ്റ് ചെയ്ത ഉദ്ധരണി നീക്കം ചെയ്തപ്പോള്‍ പ്രോലൈഫ് ആക്ടിവിസ്റ്റായ ഡൊമനികോ അതു വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. അതും ഫേസ് ബുക്ക് നീക്കം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.